ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഓവറോൾ ട്രോഫി ഫൈറ്റേഴ്സ് നാറാത്തിന് സമ്മാനിച്ചു.



ഉള്ളിയേരി :  ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിൽ കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി ഫൈറ്റേഴ്സ് നാറാത്ത്  കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിൽ നിന്നും സ്വീകരിച്ചു.  ഉള്ളിയേരി ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഉപഹാരം നൽകുകയായിരുന്നു. സച്ചിൻദേവ് എം എൽ എ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത, വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻമാസ്റ്റർ,ഷാജി പാറക്കൽ,കെ ടി സുകുമാരൻ, ബീനടീച്ചർ, ചന്ദ്രിക പൂമഠത്തിൽ, ഒള്ളൂർ ദാസൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments