📎
വയനാട്ടിൽ വീണ്ടും വന്യജീവി അക്രമണം. മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്.
📎
അതിരപ്പള്ളി വനത്തിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. വെടിയേറ്റ ആനനിയന്ത്രണത്തിലായതോടെ ചികിൽസ ആരംഭിച്ചെന്ന് വനം വകുപ്പ് അറിയിച്ചു.
📎
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് തിരുത്തൽ തുടരുന്നു.ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്.
📎
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ വൈകീട്ട് ഏഴരക്കാണ് മത്സരം.
📎
കൊച്ചിയിൻ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
0 Comments