തിരുവനന്തപുരം: ഗതാഗത വകുപ്പിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴ തവണകളായി അടയ്ക്കാന്‍ സംവിധാനമൊരുങ്ങുന്നു. ഒരാള്‍ക്ക് വിവിധ കുറ്റങ്ങളിലായി 200, 500, 1000, 5000 എന്നീ പിഴകളുണ്ടെങ്കില്‍ ഇതെല്ലാംകൂടി ഒന്നിച്ച് 6,700 രൂപ അടയ്ക്കണമെന്നതാണ് നിലവിലെ രീതി.
സാധാരണ വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇത് പലപ്പോഴും ഒന്നിച്ചുനല്കാനാകാതെ പിഴയടയ്ക്കല്‍ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികജോലികളും സോഫ്റ്റ് വേര് പുതുക്കലും നടന്നുവരികയാണ്.
ഇതു പൂര്‍ത്തിയായാലുടന്‍ തവണകളായി പിഴ സ്വീകരിച്ചുതുടങ്ങും. അധികം വൈകാതെ സംവിധാനം നിലവില്‍വരുമെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
0 Comments