കൊയിലാണ്ടി: മുചുകുന്ന്
കോവിലകം ക്ഷേത്ര തിരുമുറ്റ നടപ്പന്തൽ തൂണുകളിൽ ശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ട്രസ്റ്റിബോർഡ് ചെയർമാൻ മങ്കുട്ടിൽ ഉണ്ണിനായർ, ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് അശോകൻ പുഷ്പാലയം, ദേവസ്വം മാനേജർ വഴങ്ങോട്ട് സോമശേഖരൻ, ശ്രീനിവാസൻ കീഴക്കേടത്ത്, രജീഷ് എടവലത്ത് തുടങ്ങിയവർ പങ്കെടുത്തു. ശിൽപ്പി ബിജുവാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
0 Comments