ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന റൺസ് കുറിച്ച് വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 435 റണ്‍സടിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍സ്‌കോര്‍. 2011ല്‍ ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ 418 നേടിയതാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.
0 Comments