📎
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ കർണാടകയിൽ നിന്നും ഫ്രൂട്ട്സ് കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു, ആളപായമോ, ഗതാഗത തടസ്സമോ ഇല്ല.
📎
പയ്യോളിയിൽ തിരയിൽപ്പെട്ട് 4 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. കൽപ്പറ്റ സ്വദേശികളായ ബിനീഷ്, വാണി അനീസ, ഫൈസൽ എന്നിവരാണ് മരിച്ചത്. വിനോദയാത്രയുടെ ഭാഗമായാണ് ഇവർ പയ്യോളി ബീച്ചിൽ എത്തിയത്.
📎
ഓർക്കാട്ടേരി ചന്തയ്ക്ക് ഇന്ന് തുടക്കം. ഓർക്കാട്ടേരി ശിവ- ഭഗവതി ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ച് ഏറാമല പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ചന്ത നടന്നു വരുന്നത്. 350 ൽ പരം കച്ചവട സ്റ്റാളുകളും മറ്റ് വിനോദ - പ്രദർശന പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്.ഫെബ്രുവരി 5ന് ചന്ത അവസാനിക്കും.
📎
ആൾ കേരള പെയിൻ്റിംഗ് ഫാമിലി അസോസിയേഷൻ സംസ്ഥാന കമ്മറ്റി രൂപീകരിച്ചു. ഇന്ന് ഉള്ളിയേരി വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ടായി ഷാജി കോലോത്തുംകടവ്, ജന. സെക്രട്ടറിയായി മനോജ് കാവുന്തറ, ട്രഷറായി സുരേഷ് കണ്ണാടിപ്പായിൽ, കൺവീനറായി സന്തോഷ് വി. മുളിയങ്ങൽ, മീഡിയ കോ-ഓർഡിനേറ്ററായി മജീദ് ചെറുവണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments