വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം ആരംഭിച്ചു.






 
അത്തോളി:അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി ആഘോഷം 'ശതം സഫല'ത്തിൻ്റെ സമാപന പരിപാടികളുടെ ഭാഗമായി നടക്കുന്ന ഫോട്ടോഗ്രാഫർ വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം'ദി സോൾ' സ്കൂൾ ഹാളിൽ നടന്നു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ശാന്തി മാവീട്ടിൽ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, അത്തോളി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ബിജു പുത്തഞ്ചേരി, വിനോദ് അത്തോളി പ്രസംഗിച്ചു. എച്ച്.എസ് സീനിയർ അസിസ്റ്റൻ്റ് കെ.എം മണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബൽ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments