കൊയിലാണ്ടിയിൽ യു എ ഖാദർ സാംസ്കാരിക പാർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നാടിനു സമർപ്പിച്ചു.






കൊയിലാണ്ടി: യു.എ.ഖാദറിന്റെ പേരിൽ കൊയിലാണ്ടി നഗരത്തിൽ സജ്ജമാക്കിയ സാംസ്ക്കാരിക പാർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭയ്ക്കു വേണ്ടി പാർക്ക് നിർമ്മിച്ചു നൽകിയ ബാലൻ അമ്പാടിയെ വേദിയിൽ ആദരിച്ചു.
നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ കെ. സത്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, എസ്. സുനിൽ മോഹൻ, വായനാരി വിനോദ്, കെ.എം. നജീബ്, സി.സത്യചന്ദ്രൻ, ടി.കെ.രാധാകൃഷൻ, ടി.എം.ഇസ്മയിൽ, കെ.റഷീദ്, വ്യാപാരി സംഘടനാ നേതാക്കളായ കെ.എം.രാജീവൻ, കെ.കെ.നിയാസ്, സി.കെ. മനോജ്, കെ.പി.ശ്രീധരൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരും കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു.






Post a Comment

0 Comments