കോരപ്ര : കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ' പുതുവത്സര പരിപാടി ശശി പാറോളിയുടെ അധ്യക്ഷതയിൽ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം സജീവ് കീഴരിയൂർ. ഗ്രാമപഞ്ചായത്തംഗം ഗോപാലൻ കുറ്റ്യായത്തിൽ, ദാസൻ എടക്കുളംകണ്ടി , അഷറഫ് എരോത്ത്, ദിനീഷ് ബേബി കബനി, ബാബുരാജ് കീഴരിയൂർ, സാബിറ നടുക്കണ്ടി, ബാലകൃഷ്ണൻ മാസ്റ്റർ കാരയാട്, ഷിജു പൊടിയാടി എന്നിവർ സംസാരിച്ചു. സ്നേഹതീരം കലാകാരന്മാർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി.
0 Comments