കൊയിലാണ്ടി: വയനാട് ഓള്‍ഡ് വൈത്തിരിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്ന് മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കെ കോട്ടോകുഴി പ്രമോദ്(54),ഉളളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി(34) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും റിസോര്‍ട്ടിന് ചേര്‍ന്ന മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണ്ണിച്ചര്‍ കട നടത്തിയിരുന്നു.
വൈത്തിരി പോലീസ് മൃതദേഹം പരിശോധന നടത്തി.
0 Comments