ഉള്ളിയേരി :സൗഹൃദം സ്വയം സഹായ സംഘം മാമ്പൊയിൽ ഒന്നാം വാർഷികാഘോഷം നടത്തി. സമൂഹത്തിലെ സമകാലീന ജനകീയ വിഷയങ്ങളിൽ നല്ല രീതിയിൽ ഇടപെട്ട് പരിഹാരം കാണാൻ ഇത്തരം കൂട്ടായ്മകൾ ശക്തി പകരുമെന്ന് വാർഷികം ഉദ്ഘാടനം ചെയ്ത് പുരുഷു ഉള്ളിയേരി (കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് അവാർഡ് ജേതാവ് ) അഭിപ്രായപ്പെട്ടു.
സെക്രട്ടറി കെ.കെ സതീശൻ സ്വാഗതം പറഞ്ഞ ചടങ്ങ് പ്രസിഡൻ്റ് സരയൂ ബാബു അധ്യക്ഷത വഹിച്ചു. ഹരിദാസൻ വി.കെ. സജീർ പി.എം. പി സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുരുഷു ഉള്ളിയേരിയെ ആദരിച്ചു.കലോൽസവങ്ങളിൽമികവ്പുലർത്തിയവർക്കുള്ളഅനുമോദന ചടങ്ങുംകലാപരിപാടികളും അരങ്ങേറി
0 Comments