ഡോ.എം. കെ സുരേഷ് ബാബുവിനെ ആദരിച്ചു.




 കൊയിലാണ്ടി:
സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറും, സംസ്കൃത നാടകത്തിലെ സമഗ്രസംഭാവനക്ക് രാമ പ്രഭാ പുരസ്ക്കാരത്തിന് അർഹനായ എം.കെ. സുരേഷ് ബാബു വിന് ആദരവ് അർപ്പിക്കുകയും ചെയ്ത ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു. കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് ചടങ്ങിൽ  മന്ത്രി പറഞ്ഞു. കീഴരിയൂർ ‘ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല അധ്യക്ഷയായി.
അവാർഡ് ജേതാവ് എം. കെ. സുരേഷ് ബാബു , ഉറുദു അവാർഡ് ജേതാവ് ഡോ: മുഹമമദ് കാസിം, ഭരണഭാഷ പുരസ്ക്കാര ജേതാവ് കെ.കെ. സുബൈർ, പ്രതിഭാ പുരസ്കാര ജേതാവ് പി അമ്യത രാജ്, എൻഡോവ്മെൻ്റ് ജേതാക്കളായ പി.ആതിര
കെ.പി.ദൃശ്യ, യൂണിവേഴ്സിറ്റി ടോപ്പർ പി. ദേവിക കൃഷ്ണ എന്നിവർക്ക് മന്ത്രി റിയാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു .സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊ പി.വി രാമൻ കുട്ടി, ഡോ.എം. സത്യൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് പ്രസന്ന , ഡോ: മുഹമ്മദ് കാസിം ,വാർഡ് മെമ്പർ എ.കെ. മോളി,പി ടി എ വൈ പ്രസിഡന്റ് ചന്ദ്രൻ , ഡയറക്ടർ ഡോ:പുഷ്പദാസൻ കുനിയിൽ, എ.എസ് സുധീഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments