ഉള്ളിയേരി ഫെസ്റ്റ് ജനുവരി 13ന് തുടങ്ങും.






ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ ഉള്ളിയേരി ഫെസ്റ്റ് ജനുവരി 13,14,15,16 തിയ്യതികളിൽ ഉള്ളിയേരി മിനിസ്റ്റേഡിയത്തിൽ വെച്ചു നടത്തും. സച്ചിൻദേവ് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി. അജിത സ്വാഗതം പറയും. നാടകം, ഗാനമേള, നാട്ടാരങ്ങ്,അങ്കണ വാടി കലോത്സവം, പാനൽ ചർച്ച, ഘോഷയാത്ര എന്നീ പരിപാടികൾ ഉണ്ടാകും.

Post a Comment

0 Comments