ന്യൂസ് ബോക്സിൽ പ്രാദേശിക വാർത്തകൾ.






📎
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തിലേക്ക്. പുതിയ കാഴ്ചകൾ കാണാനും സംവാദങ്ങൾ കേൾക്കാനുമായി ബീച്ചിലേക്ക് ജനമൊഴുകിയെത്തി. യുവാക്കളും വിദ്യാർഥികളും വേദികളിൽ കേൾവിക്കാരും ആസ്വാദകരുമായി നിറഞ്ഞു.

📎
ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാർ എഴുതിയ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശില്പവും ഉൾപ്പെടുന്ന പുരസ്‌കാരം കേരളം ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ വൈകിട്ട് തൂലിക വേദിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

📎
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ അടിവാരത്ത് ലഹരി വിരുദ്ധ ജനകീയ ജാഗ്രത സമിതി റാലി നടത്തി. ലഹരിക്കടിമപ്പെട്ട് മകൻ സ്വന്തം മാതാവിനെപ്പോലും വെട്ടി
ക്കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്ക് നാട് എത്തിച്ചേർന്ന അവസരത്തിൽ ഇതിനെതിരെ ജനകീയ പ്രതിരോധമല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു.
മുഹമ്മദ് എരഞ്ഞോണ, ഷാജി കരോട്ട് മല, മജീദ് ഹാജി കണലാട്, ഉസ്മാൻ മുസ്ലിയാർ, ഷമീർ കളത്തിൽ, പി.കെ സുകുമാരൻ, ഷിഹാബ് അടിവാരം, അസീസ് പാണ്ടിക്കാട്, ഷമീർ വളപ്പിൽ, സാബു പൊട്ടി കൈ, ഫൈസൽ തേക്കിൽ, സലീം മറ്റത്തിൽ, ജാഫർ ആലുങ്ങൽ, കെ സി ഹംസ, ഗഫൂർ ഒതയോത്ത്, അലൻ, വിപിൻ കണ്ണോത്ത്, സുബീഷ് എ പി, മുഹമ്മദ് മുട്ടായി, വി കെ താജു, വി കെ ഷരീഫ് എന്നിവർ നേതൃത്വം നൽകി.

📎
കലിക്കറ്റ് സർവ്വകലാശാല ബി.സോൺ കലോൽസവം തിങ്കളാഴ്ച പുളിയാവ് നാഷണൽ കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കുട്ടികൾ 104 ഇനങ്ങളിൽ മാറ്റുരയ്ക്കും. അഞ്ചു ദിവസങ്ങയിലായാണ് കലോൽസവം.

📎
കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു.ജോയൽ മ്യൂസിക് അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ ഷാജി പാമ്പാള, കണ്ണൂർ ജില്ലാ സെക്രട്ടറി വിനോദ് പയ്യന്നൂർ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി.കെ.ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പൻ, ട്രഷറർ ഷാജു നെരവത്ത് എന്നിവർ സംസാരിച്ചു.

📎
പുനർ നിർമ്മിച്ച തോട്ടുമുക്കം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം
പാണക്കാട് സയ്യിദ് സാദിഖ്അലി ഷിഹാബ് തങ്ങൾ,സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ നിർവഹിക്കും. യു. കെ അലിയുടെ സ്മരണയായി അദ്ദേഹത്തിന്റെ കുടുംബം നാടിനു വേണ്ടി സമർപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസിന്റെ കൈമാറ്റച്ചടങ്ങും നടക്കുന്നു.

📎
കൂടരഞ്ഞി പെരുമ്പുളയിൽ വളർത്തു മൃഗങ്ങളെ അക്രമിച്ച പുലി കൂട്ടിലായി. പെരുമ്പുള കൂരിയോട് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.

Post a Comment

0 Comments