പി.ജയചന്ദ്രന് നാടിൻ്റെ യാത്രാമൊഴി




 തൃശൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ പി.ജയചന്ദ്രന് യാത്രാമൊഴി നൽകി നാട്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ട് വീട്ടിലാണ് സംസ്കാരം നടത്തിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗാർഡ് ഓഫ് ഓണറിനു ശേഷം മകൻ ദിനനാഥൻ ചിതക്ക് തീ കൊളുത്തി.
 പ്രണയ  ഗാനങ്ങൾക്ക് ഭാവസൗന്ദര്യം പകർന്ന പി.ജയചന്ദ്രൻ 1985 ൽ 'ശ്രീനാരായണഗുരു'വിലെ ഗാനത്തിന് ദേശീയ പുരസ്കാരം നേടിയിരുന്നു. നാല് തവണ തമിഴ്നാട് സർക്കാർ പുരസ്കാരവും, ജെ. സി ഡാനിയൽ അവാർഡും ലഭിച്ചു. 1944 മാർച്ച് 3 കൊച്ചി രവിപുരത്ത് ജനിച്ച പി. ജയചന്ദ്രന്റെ പിന്നീടുള്ള ജീവിതം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ആയിരുന്നു.

Post a Comment

0 Comments