അത്തോളി: തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവാതിര മഹോൽസവം ജനുവരി 11, 12 തിയ്യതികളിൽ നടക്കും. ധനുമാസത്തിലെ തിരുവാതിര നാളിൽ വിവിധ പരിപാടികളോടെയാണ് തിരുവാതിര മഹോത്സവം നടക്കുന്നത്. ജനുവരി 12 ന് ഞായറാഴ്ച വൈകുന്നേരം 5.30ന് ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ കൊടശ്ശേരി ഗോപുരനടയിൽ നിന്ന് ആഘോഷവരവും രാത്രി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന തിരുവാതിരക്കളിയും മറ്റ് വിവിധ കലാപരിപാടികളും ഇതിൻ്റെ ഭാഗമായി അരങ്ങേറുന്നു.
0 Comments