കേരള വാർത്തകൾ.







📎
വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നിര്‍ണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

📎
എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം.കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്.

📎
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നു.

📎
പാപ്പിനിശ്ശേരിയിൽ ആശുപത്രിക്ക് മുന്നിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് സുഖപ്രസവം.പൂർണ ഗർഭിണിയായ ഇതര സംസ്ഥാന യുവതി രാവിലെ 10 മണിക്കാണ് പാപ്പിനിശ്ശേരിയിലെ MM ഹോസ്പിറ്റലിൽ രക്തം വാർന്ന നിലയിൽ ഓട്ടോറിക്ഷയിൽ കേഷ്വാലിറ്റിക്ക് മുന്നിൽ എത്തുന്നത്. ഡോ.റോസ്മിൻ പോളിന്റെ പരിശോധനയിൽ കുഞ്ഞ് പൂർണമായും പുറത്ത് വന്ന നിലയിൽ ആണെന്ന് മനസ്സിലാക്കുകയും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പൊക്കിൾകൊടി ബന്ധം വേർപെടുത്തുകയും ചെയ്തു.ഉടൻ തന്നെ കുട്ടിയേയും അമ്മയെയും ലേബർ റൂമിൽ പ്രവേശിപ്പിക്കുകയും ഡോ. മലേഖ ബീഗം(ഗൈനകോളജി), ഡോ. ജാഫർ(ശിശു രോഗ വിദഗ്ധൻ)എന്നിവർ പരിശോധന നടത്തുകയും ചെയ്തു.കുട്ടിയും അമ്മയും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments