📎
കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
📎
പഞ്ചായത്ത് ഓഫിസിൽ എത്തുന്ന എല്ലാവർക്കും ചായയും ലഘു കടിയും വിതരണം ചെയ്യുന്ന ‘സ്നേഹപൂർവം കാരശ്ശേരി പഞ്ചായത്ത്’ പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, സുമനസ്സുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണു പദ്ധതി. പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ചായ കുടിക്കാൻ പുറത്തു പോകേണ്ട ആവശ്യം ഉണ്ടാകില്ല. ഓഫിസ് സമയം ചായയും കടിയും സൗജന്യം.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, ഹെഡ് ക്ലാർക്ക് ജോസ് തോമസ്, മെമ്പർ സത്യൻ മുണ്ടയിൽ എന്നിവർ സ്നേഹപൂർവ്വം പദ്ധതിക്ക് നേതത്വം നൽകും.
📎
ജനുവരി 1 മുതൽ 31 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി നന്മണ്ട ആർ.ടി.ഒഫീസിനു കീഴിലുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ അവബോധ ക്ലാസ് നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ നന്മണ്ട സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. നന്മണ്ട ജോയിൻറ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ദിനേശൻ എം പി. അധ്യക്ഷത വഹിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മാർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുരാജ് കെ റോഡ് സുരക്ഷാ അവബോധ ക്ലാസ് നടത്തി.തുടർന്ന് വി ട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ഡ്രൈവർ മാർക്കുള്ള
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
📎
അത്തോളി കൊങ്ങന്നൂർ 10-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പന്ത്രണ്ടര ലക്ഷം ഫണ്ടിൽ നിർമ്മിച്ച നമ്പിടികണ്ടിതാഴ പാണക്കാട് ഷാഹുൽ ഹമീദ് സ്മാരക അങ്കണവാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ അധ്യക്ഷയായി. അങ്കണവാടിക്ക് സ്ഥലം നൽകിയ പാണക്കാട് ഷാഹുൽ ഹമീദിൻ്റെ കുടുംബത്തെ പി.ബാബുരാജ് ആദരിച്ചു.
📎
വടകര കരിമ്പനപ്പാലത്തെ നിക്ഷാൺ ഇലക്ട്രോണിക്സിൻ്റ ഗോഡൗണിൽ തീപിടുത്തം.ഇന്ന് രാവിലെ 7.15 നാണ് സംഭവം.യു.പി.എസ്.ബാറ്ററിയിൽ നിന്ന് തീയും പുകയും ഉയർന്നതിനെ തുടർന്ന് ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
📎
മൂടാടിയിൽ തീവണ്ടി തട്ടി തമിഴ്നാട് വിരുധ നഗർ അറപ്പുകതൈ റാഹുൽ (24) ആണ് മരണപ്പെട്ടത് എന്ന് സ്ഥിതീകരിച്ചു .വണ്ടിയിൽ നിന്ന് തെറിച്ച് വീണതാണെന്ന് സംശയിക്കുന്നു. കൊച്ചുവേളിയിൽ നിന്ന് ഹംസഫറിലേക്ക് പോകുന്ന എക്സ്പ്രസ്സിൽ നിന്ന് വീണതാണെന്ന് കരുതുന്നത്.പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
📎
തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും എൺപത്തിയൊന്നാം പെരുന്നാൾ ആഘോഷത്തിന് തുടക്കമായി.ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ പെരുന്നാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. അസി.വികാരി ഫാ. ജേക്കബ് തിട്ടയിൽ, ഫാ.ജോസഫ് കളത്തിൽ, ഫാ. പ്രവീൺ അരഞ്ഞാണിയോലിക്കൽ എന്നിവർ സഹകാർമികരായി
📎
നാദാപുരം പാറക്കടവിൽ വീണ്ടും തെരുവുനായ അക്രമണം. തെരുവുനായ അക്രമണത്തിൽ വിദ്യാർത്ഥി രക്ഷപ്പെട്ടു.മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് സയാനാണ് രക്ഷപ്പെട്ടത്.
0 Comments