ഉള്ളിയേരി : വടകരയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ കോഴിക്കോട് സിപിഐഎം ജില്ല സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു.
1958 ഒക്ടോബർ 18 ന് അത്തോളി മേലെടേത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനായി ജനനം.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശം. 1988 - 93 കാലഘട്ടത്തിൽ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. അക്കാലത്തെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു. ദീർഘകാലം
സി പി എം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും,
ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് സംസ്ഥാന കമ്മിറ്റി അംഗവുമായും പ്രവർത്തിക്കുകയുണ്ടായി.
20വർഷക്കാലം
അത്തോളി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു കൊണ്ടാണ്
പ്രമുഖ സഹകാരിയായി മാറുന്നതിൽ നാന്ദി കുറിച്ചത്. തുടർന്ന് അത്തോളി സഹകരണ ബാങ്ക് പ്രസിഡണ്ട്,
ഹൗസിങ് ഫെഡറേഷൻ ഡയറക്ടർ, കോഴിക്കോട്
ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ സഹകരണ മേഖലയുടെ കരുത്തുറ്റ മുഖമായി മാറി. കേര ഫെഡ് ചെയർമാനും സംസ്ഥാന സഹകരണ ബാങ്ക്. ചെയർമാനായിരുന്നു.
പിണറായി സർക്കാർ രണ്ടാം തവണയും തുടർച്ചയായി ഭരണത്തിൽ വന്നപ്പോൾ കൺസ്യൂമർ ഫെഡ് ചെയർമാൻ സ്ഥാനം എറ്റെടുത്ത് വൻലാഭത്തിലേക്കാക്കി മാറ്റാനും സഖാവിന് സാധിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ രണ്ടാം തവണയും കൺസ്യൂമർ ഫെണ്ട് ചെയർമാനായി തുടരുകയാണ്. ഇതിലൂടെ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മികച്ച സഹകാരിയായും പേരെടുത്തു.
ബാങ്കിംഗ് ഫ്രൻ്റിയർ നാഷണൽ അവാർഡ്,മഹാത്മാ ഗാന്ധി എക്സലൻസ് അവാർഡ് ഉൾപടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി.
എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനും ചെയർമാനുമാണ്.
നിലവിൽ
ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ഭാര്യ LIC ജീവനക്കാരിയായ സുഹറ ടി.പി
മകൾ.ഡോ.ഫാത്തിമ സനം, മരുമകൻ ഡോ .ആഷിഫ് അലി .
0 Comments