കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം കോൽക്കളി മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജി.വി.എച്ച്.എസ്.എസ് ബോയ്സ് കൊയിലാണ്ടി ടീം.
ചെണ്ട പെരുമയ്ക്കൊപ്പം കോൽക്കളി മഹിമയും ജീവിച്ച കൊയിലാണ്ടിയെ കലോത്സവേദിയിൽ ശ്രദ്ധേയമാക്കി. കഠിനാധ്വാനം ചെയ്ത കുട്ടികൾക്കും, പരിശീലകർക്കും, ടീമിനെ ഒരുക്കിയ കുറവങ്ങാട് അൽ മുബാറക്ക് കളരി സംഘത്തിനും ഇത് അഭിമാനനിമിഷം.
0 Comments