കെഎസ്ടിഎ മാധ്യമ സെമിനാർ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.




കൊയിലാണ്ടി:
കെ.എസ്. ടി.എ 34 മത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മാധ്യമ സെമിനാറിൽ ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാധ്യമങ്ങൾ ഇലക്ട്രറൽ ബോണ്ടിന്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല എന്ന് ജോൺ ബ്രിട്ടാസ് സമ്മേളന നഗരിയിൽ ചോദിച്ചു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന മാധ്യമ സെമിനാറിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ബ്രിട്ടാസ്.

ചടങ്ങിൽ ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി ജിജോ ,കെ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ എന്നിവർ മുഖ്യഭാഷണങ്ങൾ നടത്തി.
ആയിരത്തിലധികം പേർ പങ്കെടുത്ത സെമിനാറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന സമിതി അംഗം സജീഷ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാധ്യമ സെമിനാർ കൺവീനർ ഡി.കെ ബിജു നന്ദി പറഞ്ഞു.കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി മഹേഷ്നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്, മുൻ എം എൽ എ പി.വിശ്വൻ, കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് സ്മിജ ടീച്ചർ, കെ എസ് ടി എ ജില്ല എക്സികൂട്ടിവ് ഷാജിമ ടീച്ചർ’ കെ എസ് ടി എ ജില്ല സെക്രട്ടറി ആർ എം രാജൻ,കെ എസ് ടി എ ജില്ല പ്രസിഡണ്ട് സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments