സംസ്ഥാനത്ത് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അന്തരീക്ഷ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം ജനങ്ങൾക്ക് അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയാകുമെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില ഉയരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
0 Comments