📎
യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ഗതാഗത വകുപ്പ് ഈ നിയമം കൊണ്ട് വരുന്നത്. മാർച്ച് 31നു മുൻപ് എല്ലാ യൂസ്ഡ് കാർ ഷോറൂമുകളും ഓതറൈസേഷൻ നേടണം. അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
📎
വിവിധ സെക്ഷനുകളില്‍ അറ്റകുറ്റപ്പണികളും നവീകരണവും നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള ഏതാനും ദീർഘദൂര ട്രെയിൻ സർവീസുകള്‍ റെയില്‍വേ റദ്ദാക്കി.ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളില്‍ ഗോരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12511) ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം-ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12512) പൂർണമായി റദ്ദാക്കിയതായി അറിയിപ്പില്‍ പറയുന്നു. അതേസമയം ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം പതിനഞ്ചോളം ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.
📎
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
📎
കണ്ണൂർ ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നറിയുന്നു.ആലക്കോട് സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.
0 Comments