കേരള വാർത്തകൾ ചുരുക്കത്തിൽ.






📎
റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

📎
പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നതായും മന്ത്രി.

📎
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ പകൽ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

📎
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'മിസിസ്' റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സന്യ മല്‍ഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍.

Post a Comment

0 Comments