ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി.




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന് എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസിൻ്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസസമിതി ചെയർപേർസൺ ഷീബ രാമചന്ദ്രൻ ,ക്ഷേമകാര്യ ചെയർമാൻ സുനീഷ് നടുവിലയിൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത വാർഡ് മെമ്പർ എ.എം വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ: റഫീന, സുനിൽ കൊളക്കാട്, എ.പി.അബ്ദുറഹിമാൻ, ആർ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് സി. കെ റിജേഷ് സ്വാഗതവും സെക്രട്ടറി ഇൻചാർജ് രാജേഷ് നന്ദിയും പറഞ്ഞു.



Post a Comment

0 Comments