കൊയിലാണ്ടി: നഗരസഭ നാലാം വാർഡിലെ 9 ക്ലസ്റ്ററുകളിലെ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപ്രകടനങ്ങൾക്ക്
അയ്യപ്പാരി താഴെ ത്രീസ്റ്റാർ ക്ലസ്റ്റർ വേദി ഒരുക്കുന്നു. അന്നേദിവസം
വൈകീട്ട് 3.30 ന് അംഗനവാടി കുട്ടികളുടെ പരിപാടികൾ, തുടർന്ന്
വനിതാ ക്ലസ്റ്റർ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാ കൈകൊട്ടി കളി, എന്നിവ അരങ്ങേറും.നാലാം വാർഡ് കൗൺസിലർ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊയിലാണ്ടി എം. എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടന നിർവഹിക്കും.
കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യതിഥിയാ യിയിരിക്കും.സാമൂഹ്യ,സാംസ്കാരിക,കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ വലിയാട്ടിൽ ബാലകൃഷ്ണൻ, കെ.കെ. രാജീവൻ, മുഹമ്മദ് ഷെഹീർ എന്നിവരെ ആദരിക്കുന്നു.തുടർന്ന്
ക്ലസ്റ്റർ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ.
കൊല്ലം സ്കോർപ്പിയോൺ ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന ഡാൻസ്, ഹാർമണി ഓർക്കസ്ട്ര നെല്യാടി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയുമുണ്ടായിരിക്കും.
0 Comments