പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം ദുബായ് കറാമ വൈഡ്റേഞ്ച് റസ്റ്റോറൻ്റിൽ വെച്ചു നടന്നു. പ്രവർത്തനോദ്ഘാടനം കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സി അബു നിർവഹിച്ചു.ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും,ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളും ഉൾപ്പടെ നിരവധി ഇൻകാസ് പ്രവർത്തകർ പങ്കെടുത്തു.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കെ.സി അബു ത്രിവർണ്ണ ഷാൾ അണിയിച്ചു ആശീർവദിച്ചു.ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിൻ്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെയും എല്ലാവിധ പുന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ചടങ്ങിൽ ഇൻകാസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഏറാമല സ്വാഗതവും നിയുക്ത കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജയ് രാജൻ തോട്ടത്തിൽ അദ്ധ്യക്ഷതയും വഹിച്ചു.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സെൻട്രൽ കമ്മിറ്റി നേതാക്കളായ ഷാജി പരീത്,ഷൈജു അമ്മാനപ്പാറ,പ്രജീഷ് ബാലുശ്ശേരി,ബഷീർ നാരാണിപ്പുഴ, ബി.എൻ നാസർ,സറ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ,പവിത്രൻ തൃശൂർ,ജിജു കാർത്തികപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
0 Comments