പുനർ നിർമ്മാണം പൂർത്തിയായ കുറുവങ്ങാട് മസ്ജിദുൽ മുബാറക്കിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 22ന് നടക്കും.





കൊയിലാണ്ടി :
പുനർ നിർമ്മിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക്കിൻ്റെ (സ്രാമ്പി) ഉദ്ഘാടനം ഫെബ്രുവരി 22 ന് വൈകുന്നേരം 4 മണിക്ക്,പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മസ്ജിദ് പൊതു സന്ദർശനം നടക്കും. വൈകു.4 മണിക്ക് നടക്കുന്ന പ്രവാസി സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്യും.70 വയസ് കഴിഞ്ഞ പ്രവാസികളെ ചടങ്ങിൽ ആദരിക്കും. കെ.പി കരീം ക്ലാസെടുക്കും 21 ന് വൈകു. 7 മണിക്ക് വിദ്യാഭ്യാസ സമ്മേളനം മുൻ പി .എസ് .സി
മെമ്പർ ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്യും. കരിയർ വിദഗ്ദൻ അൻവർ അടുക്കത്ത് ക്ലാസെടുക്കും. വിദ്യാഭ്യാസ-തൊഴിൽ കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. 22ന് വൈകു.4 മണിക്ക് പുനർനിർമ്മിച്ച പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. തുടർന്ന് നടക്കുന്ന
സംസ്കാരിക സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഷുഹൈബുൽ ഹൈത്തമി തുടങ്ങിയവർ സംസാരിക്കും.
ഇന്തോ- പേർഷ്യൻ മാതൃകയിൽ പള്ളി രൂപകൽപ്പന ചെയ്ത എഞ്ചിനിയർ ജാസിം ആനമങ്ങാടനെ ചടങ്ങിൽ ആദരിക്കും
തുടർന്ന് മഗരിബ് നിസ്കാരാനന്തരം വൈകുന്നേരം 7 മണിക്ക് നടക്കുന്ന കുടുംബ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം..പി ഉദ്ഘാടനം ചെയ്യും. ഫൈസൽ പുല്ലാളൂർ ക്ലാസ്സ് നയിക്കും

Post a Comment

0 Comments