📎
അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മൽസരത്തിനിടയിൽ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ച് അപകടം വരുത്തിയതിന് രെയാണ് കേസെടുത്തത്.
📎
കോഴിക്കോട് ദേവഗിരി കോളജ് ബിസിനസ് മാനേജ്മെൻ്റ് വിഭാഗവും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി 19, 20 തിയ്യതികളിൽ ഇൻ്റർനാഷണൽ ബിസിനസ് കോൺക്ളേവ് സംഘടിപ്പിക്കുന്നു.
📎
മുക്കം താഴക്കോട് ജി.എൽ.പി.സ്കൂളിൻ്റെ നൂറ്റിപ്പതിനേഴാം വാർഷികാഘോഷം 'ചിങ്കിരി -2K25' ഉം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജയതി ടീച്ചറുടെ യാത്രയയപ്പു സമ്മേളനവും മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. എ. ഇ ഒ ദീപ്തി ടീച്ചർ അധ്യക്ഷ വഹിച്ചു.
📎
നാദാപുരം വിലങ്ങാട് മലയിൽ കടുവയെ കണ്ടതായി നാട്ടുകാർ.കണ്ണവം വയനാട് മേഖലയോട് ചേർന്ന പനോത്ത് ഭാഗത്താണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖലയായ ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ നടത്തി.
📎
ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എളേറ്റിൽ വട്ടോളി, ചളിക്കോട് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്ന് പഴകിയ മയണൈസ്, ചിക്കൻ കറി തുടങ്ങിയവ പിടിച്ചെടുത്തു നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത് ഫൈൻ ചുമത്തി.സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ള പരിശോധന നടത്താനും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബ്ബന്ധമാക്കാനും കർശന നിർദ്ദേശങ്ങൾ നൽകി.
0 Comments