ഒറവിങ്കൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബ്രുവരി 28- മാർച്ച് 5 വരെ.




 അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബ്രുവരി ഇരുപത്തി എട്ടു മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടത്തപ്പെടും. ഫെബ്രുവരി 28ന് രാത്രി 10 മണിയ്ക്ക് ശേഷം കൊടിയേറ്റം. തന്ത്രി പാതിരിശ്ശേരി ഇല്ലം ശ്രീകുമാരന്‍ നമ്പൂതിരിപ്പാടും,  മേൽശാന്തി നീല മന
പ്രശാന്ത് നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രജീഷ് മാരാര്‍ കാര്‍ത്തികപ്പള്ളിയുടെ തായമ്പക. ഒന്നിന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് വനിതാ പഞ്ചാരിമേളം, നൃത്ത പരിപാടി, തായമ്പക-ജിതിന്‍ലാല്‍ ചോയ്യക്കാട്. രണ്ടിന് കാഴ്ചശീവേലി, വൈകീട്ട് തിരുവാതിരക്കളി, സര്‍ഗ്ഗസന്ധ്യ, തായമ്പക-ചൊവ്വല്ലൂര്‍ മോഹന വാര്യര്‍. മൂന്നിന് ചെറിയ വിളക്ക്, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് കുടവരവ്, രാത്രി ഏഴിന് ഗാനമേള, തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്. നാലിന് വലിയ വിളക്ക് രാവിലെ പള്ളിവേട്ടക്കുളള എഴുന്നളളത്ത്, ആചാര വരവും ആഘോഷ വരവുകളും, മലക്കളി, കൂട്ടത്തിറ, ഇരട്ടത്തായമ്പക -സദനം രാജേഷ്, സദനം സുരേഷ്. രാത്രി 10ന് മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്. അഞ്ചിന് താലപ്പൊലി. രാവിലെ കാഴ്ചശീവേലി, നടേരി പൊയില്‍ നിന്നുളള വരവ്, നമ്പ്രത്ത് മൂത്താശാരിയുടെ വരവ്, പരിചകളി, കരടി വരവ്, പള്ളിവേട്ട, താലപ്പൊലി എഴുന്നളളത്ത്, പാണ്ടി മേളം. മേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വെടിക്കെട്ട്. പുലര്‍ച്ചെ കൊടിയിറക്കല്‍, കോലം വെട്ട്.

Post a Comment

0 Comments