ന്യൂസ്ബോക്സ്-പ്രാദേശിക വാർത്തകൾ.






📎
സംസ്ഥാന വഖഫ് ബോർഡിൻ്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇ.എം.എസ് സ്റ്റേഡിയത്തിൻ്റെ പിറകുവശത്തുള്ള എസ്.കെ.ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനാകും.

📎
വേനൽ കടുത്തതോടെ കിളികൾക്കും മറ്റ് ജീവികൾക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലിസുകാർ.'കിളികളും കൂളാവട്ടെ' എന്ന കാമ്പയിനിൻ്റെ ഭാഗമായാണ് ദാഹജലം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചത്. സ്കൂൾ മുറ്റത്തും സ്വന്തം വീടുകളിലും പൊതു ഇടങ്ങളിലുമാണ് തണ്ണീർക്കുടങ്ങൾ ഒരുക്കിയത്.

📎
നന്മണ്ട ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. ഇ കെ നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഏഴു മുതൽ 12 വരെ നന്മണ്ട 13ൽ വച്ച് നടക്കുന്ന നന്മണ്ട ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണയോഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികെ കിരൺരാജ് അധ്യക്ഷനായി. എം പി സജിത് കുമാർ, കെ ടിബാലൻ മാസ്റ്റർ, യു പി ശശീന്ദ്രൻ, കൃഷ്ണവേണി മാണിക്കോത്ത്, ഡോക്ടർ കെ ദിനേശൻ, പി ശ്രീനിവാസൻ, കുണ്ടൂർ ബിജു എന്നിവർ സംസാരിച്ചു.

📎
വേളംകോട് സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ മരിയ തെരേസിനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ബത്തേരി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ മദർ തേജസ് എസ് ഐ സി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments