ഗോഖല യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് സമാപനം.





മൂടാടി : ഗോഖലെ യു.പി സ്കൂളിൻ്റെ ആറ് മാസക്കാലം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം.സമാപന സമ്മേളനം വിവിധ കലാപരിപാടികൾ , സുവനീർ പ്രകാശനം, കുട്ടികൾ തയ്യാറാക്കിയ ‘ചില്ലകൾ ‘ എന്ന നൂറ് കഥാ പുസ്തകങ്ങളുടെ പ്രകാശനത്തോടെയും ബഹുജന പങ്കാളിത്തത്തോടെയുമാണ് സമാപനം നടന്നത്.സമാപന യോഗം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും സ്വാഗതസംഘം ചെയർമാനുമായ അഡ്വ.ഷഹീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ അധ്യക്ഷം വഹിച്ചു.യുവ എഴുത്തുകാരി നിമ്നവിജയ് ,സ്കൂൾ മാനേജർ ഡോ.കേശവദാസ്, ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, കൊയിലാണ്ടി നഗരസഭാ കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ , മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ.ഭാസ്കരൻ ,സുമിത.കെ.പി , കെ.കെ.രഘുനാഥൻ മാസ്റ്റർ . കെ.കെ.വാസു മാസ്റ്റർ , പി.ജി.രാജീവ് മാസ്റ്റർ, എൻ.അഷ്റഫ് മാസ്റ്റർ, ടി.കെ.ബീന, കെ.റാഷിദ്, ബിജുകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

0 Comments