മണക്കുളങ്ങര ക്ഷേത്രത്തിൽ ആനവിരണ്ടു. 2 സ്ത്രീകൾ മരണപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.





കൊയിലാണ്ടി: കൊയിലാണ്ടി  കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് എഴുന്നള്ളിച്ച ആനവിരണ്ടു, ആനയുടെ അക്രമത്തിൽ ക്ഷേത്ര ഓഫീസ് തകർന്നു. കുറുവങ്ങാട് സ്വദേശികളായ ലീല,അമ്മുക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്.ആന വിരണ്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.ക്ഷേത്ര ഓഫീസ് ആനയുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. തിടമ്പേറ്റാനായി കൊണ്ടുവന്ന ആന വെടിപൊട്ടിയതിനെ തുടർന്നാണ് വിരണ്ടത്.ക്ഷേത്രത്തിലെത്തിയ നൂറുകണക്കിന് ഭക്തർ ചിതറിയോടി.ഒരു ആന കുറുവങ്ങാട് മാവിൻചോടു ഭാഗത്തേക്കാണ് ഓടിയത്.മറ്റൊന്ന് കണയംകോട് ഭാഗത്തേക്കും ആണ് പോയിട്ടുള്ളത്.

Post a Comment

0 Comments