ന്യൂസ് ബോക്സ്-പ്രാദേശിക വാർത്തകൾ






📎
കൊയിലാണ്ടി കോതമംഗലം എൽ.പി.സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകീട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും.


📎
ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒളളൂര്‍കടവില്‍ നിര്‍മ്മിച്ച പാലം ഫെബ്രുവരി 25ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം.സച്ചിന്‍ദേവ്,കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

📎
പത്തു ദിവസം നീണ്ടു നിന്ന ഓമശ്ശേരി ഫെസ്റ്റിന് കൊടിയിറങ്ങി.പാലിയേറ്റീവ്‌ കെയർ ധനശേഖരണാർത്ഥം ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ചതാണ് ഓമശ്ശേരി ഫെസ്റ്റ്.വ്യാപാരോൽസവം,കൊയ്ത്തുത്സവം,കാർഷിക പ്രദർശന-വിപണന മേള,പാലിയേറ്റീവ് കുടുംബ സംഗമം,അലോപ്പതി-ആയുർ വേദം-ഹോമിയോ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്,കുടുംബശ്രീ കുടുംബോൽസവം ഒട്ടേറെ പരിപാടികളാണ് ഫെസ്റ്റിൻ്റെ ഭാഗമായി നടന്നത്.

📎
സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം.

📎
അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലെ അങ്കണവാടികൾക്കുള്ള പാത്രങ്ങളും വെയിംഗ് മെഷിനും വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.

📎
രോഗശയ്യയിൽ കിടക്കുന്ന കച്ചവടക്കാർക്ക് കൈത്താങ്ങുമായി നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ. അസോസിയേഷൻ്റെ ചാരിറ്റി പ്രവർത്തനം നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് ഉദ്ഘാടനം ചെയ്തു.

📎
കോഴിക്കോട് എ.ടി.എം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പോലീസിൻ്റെ പിടിയിലായത്. പുലർച്ചെ 2.30നാണ് സംഭവം.

Post a Comment

0 Comments