കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉത്സവതിയ്യതി പ്രഖ്യാപിച്ചത്. ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളിലായാണ് ഉത്സവം നടക്കുന്നത്. അഞ്ചിന് വലിയ വിളക്ക്, ആറിന് കാളിയാട്ടം. മാര്‍ച്ച് 30നാണ് കൊടിയേറ്റം. മീനമാസത്തിലാണ് ഉത്സവം, അത് നിശ്ചിത ദിവസം നിശ്ചിത നാളില്‍ തന്നെ നടത്തണമെന്ന നിര്‍ബന്ധമില്ല.
രാവിലെ പത്തുമണിയോടെയാണ് കാളിയാട്ടം കുറിച്ചത്. പ്രഭാത പൂജ കഴിഞ്ഞശേഷം കാരണവര്‍ തറയിലായിരുന്നു ചടങ്ങ്. പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തില്‍ ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ കോട്ടൂര്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷിയായി.
0 Comments