സംസ്ഥാന വനിതാ വികസന കോർപറേഷൻ വായ്പാ മേളയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.




കൊയിലാണ്ടി: സംസ്ഥാന വനിതാ വികസന കോർപറേഷൻ വായ്പാ മേളയുടെ ജില്ലാ തല ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് നു കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണം എം.എൽ.എ യും വ്യക്തിഗത സ്വയം തൊഴിൽ വായ്പകളുടെ വിതരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലും നിർവഹിച്ചു . സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർമാൻ റോസക്കുട്ടി ടീച്ചർ അദ്ധ്യക്ഷയായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ. ഫൈസൽ മുനീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വീണ, ബേബി സുന്ദർ രാജ്, ഗീത കാരോൽ ടി.കെ. പ്രനീത എന്നിവർ സംസാരിച്ചു.
29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങൾക്കായി 2,01,50,000/- രൂപ രൂപയും വ്യക്തിഗത തൊഴിൽ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയിൽ വിതരണം ചെയ്തു. വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക.

Post a Comment

0 Comments