ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസ് ഇ.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.






കൊയിലാണ്ടി :
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ.ആർ. യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു. എ.ഐ. എൽ.യു.അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഇ. കെ നാരായണൻ യൂണിറ്റ് കമ്മറ്റി ഓഫീസും, എ.ഐ.എൽ.യു. ജില്ലാ സെക്രട്ടറി കെ സത്യൻ  സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു.

 ജുഡീഷ്യൽ സർവീസ് എക്സാമിൽ ഒന്നാം റാങ്ക് ലഭിച്ച അഡ്വ. ചിത്രലേഖ നായരെ അഡ്വ.കെ ജയരാജൻ മെമെന്റോ നൽകി ആദരിച്ചു, അഡ്വ.കെ എൻ ജയകുമാർ, അഡ്വ.ആർ എൻ രഞ്ജിത്ത്, അഡ്വ.പി.ടി ഉമേന്ദ്രൻ, അഡ്വ.സുനിൽമോഹൻ, അഡ്വ.രാജീവൻ നാഗത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, അഡ്വ.പി പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, അഡ്വ.പി ജെതിൻ സ്വാഗതവും അഡ്വ.പ്രവീൺ ഓട്ടൂർ നന്ദിയും രേഖപെടുത്തി.

Post a Comment

0 Comments