📎
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ അക്രമണ ഭീഷണി സന്ദേശം.ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രത സന്ദേശം നൽകി.തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധന ആരംഭിച്ചു. വ്യാജ ഇ-മെയിൽ സന്ദേശമാണ് വന്നതെന്ന് പോലീസ് വ്യക്തമാക്കി.
📎
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം.ആദ്യഘട്ടക പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.
📎
പെരിയാര്‍ കടുവാ സാങ്കേതത്തില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി. സര്‍വേയുടെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 228 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തി. ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 33 ഇനത്തില്‍പ്പെട്ട പക്ഷികളും പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയില്‍ ഉള്‍പ്പെടുന്നു.
📎
സൗന്ദര്യം പോരെന്നതടക്കം ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ആരോഗ്യവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു. എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് മഞ്ചേരി എളങ്കൂർ സ്വദേശി പ്രഭിനെയാണ് സസ്പെൻഡ് ചെയ്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഇയാൾ ഇപ്പോൾ ജയിലിലാണ്.
📎
കാസർക്കോഡ് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ അറിയിച്ചു.കട്ടിൽ ഉൾപ്പെടെ കുലുങ്ങി.
📎
സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും റെക്കോർഡ് കുറിച്ച് മുന്നോട്ട്. പവന് ഇന്ന് 120 രൂപ വർധിച്ച് 63,560 രൂപയായി.ഗ്രാമിന് 15 രൂപ വർധിച്ച് 7945 രൂപയായി. 8000 രൂപയെന്ന നാഴികക്കല്ല് ദിവസങ്ങൾക്കകം മറികടക്കുമെന്നാണ് വിലയിരുത്തൽ.
0 Comments