ന്യൂസ് ബോക്സ് / പ്രാദേശിക വാർത്തകൾ.




📎
കൊയിലാണ്ടി ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്റ്റ്ട്രി വിഭാഗം റിപ്പോർട്ട് ലഭിച്ചതായി വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ. നാട്ടാന പരിപാലന ചട്ടം പ്രത്യക്ഷത്തിൽത്തന്നെ ലംഘിച്ചതായി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. ആനകൾക്ക് ഇരട്ടച്ചങ്ങല ഇടണം എന്ന നിർദ്ദേശം പലിട്ടില്ല. വെടിക്കെട്ട് നടത്തിയതും അശ്രദ്ധമായാണെന്നും മന്ത്രി പറഞ്ഞു.

📎
നവീകരിച്ച കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി.

📎
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ എഴുപത്തിമൂന്നാം വാർഷികാഘോഷം St. Jo Gala- 2K25 താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.വാർഷികത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സപ്ലിമെൻ്റിൻ്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവ്വഹിച്ചു. കലാസന്ധ്യയും നടന്നു.

📎
പുതിയാപ്പ് ജെ ബി സ്കൂളിൽ കുട്ടികളുടെ സംയുക്ത ഡയറി വടകര മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി ബിന്ദു പ്രകാശനം ചെയ്തു.മുനിസിപ്പൽ കൗൺസിലർ കെ.കെ വനജ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുധീഷ് വള്ളിൽ, സിന്ധു പ്രേമൻ, എ.പി.പ്രജിത, പി.കെ.ശ്രീജ, എം.കെ വിനോദ്, ആർ.വനജ, കെ റീന വിജയൻ, ഭാർഗവി, കെ.കെ.സീനത്ത് എന്നിവർ സംസാരിച്ചു.

📎
പാട്ടുകൂട്ടം താമരശ്ശേരി പി. ജയചന്ദ്രൻ അനുസ്മരണവും ഗാനാവതരണവും സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജിമ ഉദ്ഘാടനം ചെയ്തു. പി.കെ. ബിന്ദു, ബിജു ജോസഫ്, പി.ജെ. പ്രദീപ്, ടി.വിനോദ് കുമാർ , പി.പി മുഹമ്മദ് ഉനൈസ് ,എന്നിവർ സംസാരിച്ചു. പാട്ടുകൂട്ടം അംഗങ്ങളുടെ ഗാനാവതരണത്തിന് കെ.സുനിൽ രാജ്, വി.രജനി, അനിൽകുമാർ, രജി ജെയിംസ്, ഷഹീദ പ്രസന്നൻ , സി.കെ അഷറഫ് അലിഎന്നിവർ നേതൃത്വം നൽകി. പി.പി ജോതിഷ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments