കുട്ടികൾക്ക് വേദവും ഗീതയും പഠിക്കാനുള്ള സൗകര്യം രക്ഷിതാക്കൾ ചെയ്തു കൊടുക്കണം:' ഗോകുലം ഗോപാലൻ.





പുത്തഞ്ചേരി: " മനമുരുകി പ്രാർത്ഥിച്ചാൽ മനസ്സിലെ വേദനകൾ അകറ്റി  ദേവിയുടെ ചൈതന്യം ഭക്തർക്കൊപ്പമുണ്ടാകുമെന്നും, അമ്മമാരെ ദൈവമായി കാണണമെന്നും" ഗോകുലം ഗോപാലൻ പറഞ്ഞു. പുത്തഞ്ചേരി കോട്ടക്കൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നടപ്പന്തൽ സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുട്ടികൾക്ക് വേദവും ഗീതയും പഠിക്കാനുള്ള സൗകര്യം രക്ഷിതാക്കൾ ചെയ്തുകൊടുക്കണം. അങ്ങനെയുള്ള കുട്ടികൾ സമൂഹത്തിൽ വഴി തെറ്റുകയില്ല" 

രാമദാസ്‌ പി പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ എം രാജീവൻ വിശിഷ്ടാതിഥിയായി.രജീഷ് കനിയാനി,ഭാസ്കരൻ മേനോക്കണ്ടി,ശശി ആനവാതുക്കൽ, വിനീതഷൈജു എന്നിവർ സംസാരിച്ചു. ഷാജി എളങ്ങോട്ടുമ്മലിനെ ഗോകുലം ഗോപാലൻ പൊന്നാട അണിയിച്ചു. കോട്ടക്കൽ കലാക്ഷേത്രയ്ക്ക് വേണ്ടി അനീഷ് പുത്തഞ്ചേരി വരച്ച ലോഗോ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.
രവീന്ദ്രൻ കിഴക്കേവളപ്പിൽ, രാരുക്കുട്ടിനായർ, സിജു പാണൻകണ്ടി, ചെക്കിണി കരുവാൻകണ്ടി, ഷാജി കിണറുള്ളതിൽ, കുഞ്ഞിക്കണാരൻ കെ എം, ബാലകൃഷ്ണൻ കണ്ടമ്പത്ത്, ഉണ്ണി കൊട്ടാരത്തിൽ, ഷിബു കെ പി, ഭാസ്കരൻ പിലാച്ചേരി, രാകേഷ് തലശ്ശേരി എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു.
അനീഷ് പുത്തഞ്ചേരി സ്വാഗതവും നീതുഷാജി നന്ദിയും പറഞ്ഞു. പ്രാദേശിക കലാകാരികളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ ' കലാസന്ധ്യ'യിൽ അരങ്ങേറി.

ന്യൂസ്‌ :ബിജു ടി ആർ

Post a Comment

0 Comments