കൂമുള്ളി :കോതങ്കൽ ഉറവ റസിഡൻസ് അസോസിയേഷനും കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീല കേന്ദ്രം കോഴിക്കോടും (RESTI) സംയുക്തമായി സംഘടിപ്പിച്ച ഫുഡ് പ്രൊസസ്സിംഗ് ദശദിന പരിശീലന ക്ലാസ് കോതങ്കൽ പകൽവീട്ടിൽ വച്ച് നടത്തി. ഫെസിലിറ്റേറ്റർ മാരായ നിതീഷ് കുമാർ ,റിജിൽ, ട്വിങ്കിൾ, വിൽസൺ, പ്രിയംവദൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
RESTI ഡയറക്ടർ എംടി ഷറഫുദ്ദീൻ ക്യാമ്പ് സന്ദർശിച്ചു കെപി സത്യൻ , ശൈലജ ടീച്ചർ, വിജയലക്ഷ്മി ആഷാഢം നിഷാ രജീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
18 നും 44 വയസ്സിനും മധ്യേയുള്ള 35 യുവതി യുവാക്കൾ പരിശീലനം പൂർത്തിയാക്കി.
0 Comments