📎
വടകര മണിയൂരിൽ സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചതായി വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി. സബ് സ്റ്റേഷൻ സംബന്ധിച്ച് കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
📎
കേരളത്തിൽ നാളെയും താപനില ഉയരാൻ സാധ്യത.2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത കാണുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
📎
കോടഞ്ചേരി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം. ചലച്ചിത്ര നടനും സംവിധായകനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും.തുടർന്ന് ' സമന്വയം ' എന്ന പേരിൽ കുട്ടികളുടെ കലാസന്ധ്യ അരങ്ങേറും.
📎
തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 13ന് വൈകുന്നേരം 5 മണിക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടി സി.എം.സി സന്യാസിസമൂഹം താമരശ്ശേരി രൂപത സെൻ്റ് മേരീസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 25 വർഷം പൂർത്തിയാക്കുകയാണ്.
📎
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്.
➖➖➖➖➖➖➖➖➖➖
0 Comments