📎
നിയമസഭയിൽ 2025-26 വർഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
📎
കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോകുന്ന പുതിയ കുതിപ്പ് നൽകാൻ പോരുന്ന ഇടപെടലാണ് കേരളത്തിൻ്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൻ്റ കടുത്ത സാമ്പത്തിക വിവേചനങ്ങൾക്കിടയിലും കഠിന പരിശ്രമത്തിലൂടെ കേരളത്തിൻ്റെ വികസനത്തെയും കേരളീയരുടെ ജീവിത ക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന സമീപനമാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കേരളം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
📎
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണെന്നും, പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
📎
തുഞ്ചൻ പറമ്പിന് സമീപം എം.ടിക്ക് സ്മാരകം ഒരുക്കും.ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
📎
പാലക്കാട് കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്. മൂന്നു പേർക്ക് ഗുരുത പരിക്ക്.
📎
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണ അന്ത്യം. യാത്രക്കാർ പുറത്തിറങ്ങുന്നിടത്താണ് കുട്ടി വീണത്. കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അന്ത്യം.
0 Comments