കോഴിക്കോട്:
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ കെ നായരോടൊപ്പം ഹരിഹരൻ എന്ന സംവിധായകന്റെ സിനിമകളിൽ ഏറെപ്രവർത്തിച്ചു. ഒരു വടക്കൻവീരഗാഥ എന്ന സിനിമയിൽ കൊല്ലൻ എന്ന കഥാപാത്രം അവിസ്മരണീയമാക്കി.കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകനടിയും പിൽക്കാലത്ത് സല്ലാപം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയുമായ കോഴിക്കോട് ശാരദയാണ് ജീവിതസഖി. തന്റെ ജീവിതയാത്രയി ലുടനീളം മതേതരകാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തുകയും ജീവിതത്തിൽ അത് പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടുത്തുകയും ചെയ്ത പ്രമുഖ കലാകാരനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ മലയാളത്തിന് നഷ്ടമാകുന്നത്.
0 Comments