📎
ഓമശ്ശേരി പഞ്ചായത്ത് ബസ്സ് സ്റ്റാൻ്റിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചു. പഞ്ചായത്ത് ഭരണസമിതി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽ നിന്ന് വകയിരുത്തിയ 1,96,00 രൂപ ചെലവഴിച്ചാണ് ഗാന്ധിജിയുടെ പ്രതിമ ഒരുക്കിയത്. പ്രശസ്ത ശില്പി ഗുരുകുലം ബാബുവാണ് പ്രതിമ നിർമ്മിച്ചത്.
📎
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോൽസവം ഫെബ്രുവരി 2 മുതൽ 9 വരെ നടക്കും. ഞായറാഴ്ച വൈകീട്ട് സലഫി ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കമാവും.
📎
കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 79ാം വാർഷികവും സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂളിൻ്റെ 80ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം മാനേജർ മറ്റു വിശിഷ്ട വ്യക്തികളോടൊപ്പം തിരി തെളിയിച്ച് പ്രകാശനം ചെയ്തു.പ്രമുഖഹാസ്യനടൻ നിർമ്മൽ പാലാഴി മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജർ റവ ഫാ. ബിബിൻ ജോസ് സി.എം.ഐ അധ്യക്ഷത വഹിച്ചു.
📎
നന്മണ്ട ഈസ്റ്റ് എ. യു.പി.സ്കൂൾ അമ്പലപ്പൊയിൽ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. നന്മണ്ട ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുത്തു. ആതിഥേയരായ നന്മണ്ട ഈസ്റ്റ് എ.യു.പി.സ്കൂൾ ചാമ്പ്യനായി.പ്രധാനാധ്യാപിക ഷീന എം എസ്, അധ്യാപകരായ അഭിനന്ദ്, ആദിൽ ഷാ, ഷിംന, അഫീഫ എന്നിവർ നേതൃത്വം നൽകി.
📎
തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് സാരമായ പരിക്ക്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ‌് യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജിസ്റ്റോണി (10)നെയാണ് നായ കടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുപോകവേ പള്ളിപ്പടി അങ്ങാടിക്ക് സമീപം ആണ് സംഭവം.
📎
അണ്ടോണ ചക്കിക്കാവ് വെള്ളച്ചാൽ തൂക്കുപാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു.ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്. മകനും ബന്ധുവിനുമൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു.
0 Comments