ബജറ്റ് പ്രഖ്യാപനം; ഈടുകളില്ലാതെ അരലക്ഷം രൂപ വരെ വായ്‌പ അതും ഏഴ് ശതമാനം വാർഷിക പലിശ നിരക്കിൽ.


ഈടുകളില്ലാതെ അരലക്ഷം രൂപ വരെ വായ്‌പ അതും ഏഴ് ശതമാനം വാർഷിക പലിശ നിരക്കിൽ.

ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഈടൊന്നും വെക്കാതെ അരലക്ഷം രൂപവരെ വായ്‌പ ലഭിക്കുന്ന പദ്ധതിയാണ് ബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ചത്. വാർഷിക പലിശ നിരക്ക് ഏഴ് ശതമാനം ആണെന്നതും പ്രത്യേകതയാണ്.


കൊവിഡ് കാലത്ത് പ്രഖ്യാപിച്ച പി എം സ്വാനിധി സ്കീമിന്റെ നവീകരിച്ച പദ്ധതി പ്രകാരമാണ് വായ്പ ലഭിക്കുക. 2020 ജൂലായ് 2ന് ഹൗസിംഗ് ആന്റ് അർബൻ മന്ത്രാലയം ആരംഭിച്ച പദ്ധതി ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും ഉപജീവനമാർഗം പുനരാംരംഭിക്കാൻ ഉദ്ദേശിച്ചായിരുന്നു. നവീകരിച്ച സ്കീമിലൂടെ 50,000 രൂപ വരെ വായ്‌പ ലഭിക്കുമെന്നതാണ് പ്രത്യേകത.

വിവിധ ഘട്ടങ്ങളായാണ് പദ്ധതിയിലൂടെ വായ്‌പ ലഭിക്കുക. ആദ്യഘട്ടത്തിൽ ഒരു വർഷത്തെ കാലാവധിയിൽ 10000 രൂപ നൽകും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതൽ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്പോൾ 36 മാസത്തെ കാലാവധിയിൽ 30000 മുതൽ 50000 രൂപ വരെ വായ്‌പ നൽകും.

Post a Comment

0 Comments