നാദാപുരം: വാശിയേറിയ പോരാട്ടത്തിൽ കലാതിലക പട്ടം നേടി മിന്റാ മനോജ്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥിയാണ് ഈ സർഗ്ഗപ്രതിഭ.
ഒരുപാട് പരാതികളും വിധി പ്രഖ്യാപനത്തിലെ പാകപ്പിഴകളും എല്ലാം ഗുരുവായൂരപ്പൻ കോളേജിന് പറയാനുണ്ടായിരുന്നു. പലപ്പോഴും പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് കടക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെങ്കിലും മിന്റ മനോജിന്റെ ഈ വിജയം കോളേജിന് അഭിമാനമായ സ്ഥാനം നൽകുന്നു. സംഘർഷങ്ങൾ നിയന്ത്രിക്കുന്ന നാദാപുരം ഡി വൈ എസ് പി പ്രമോദിന്റെ കൈയ്യിൽ നിന്നും അഭിമാന പട്ടം നേടിയത് ഒരു വേറിട്ട കാഴ്ചയാണ്.
ഭാരതനാട്യം, കേരള നടനം, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളിൽ വീറോടെ മത്സരിച്ചാണ് മിന്റ് വിജയം കൊയ്തത്. തിരുവാതിര മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.
15 വർഷത്തോളമായി സജേഷ് താമരശ്ശേരി, സ്വപ്ന തിരുവങ്ങൂർ തുടങ്ങിയ പരിശീലകർക്ക് കീഴിലാണ് മിന്റ നൃത്തം അഭ്യസിക്കുന്നത്. കൊയിലാണ്ടി പൂക്കാട് സ്വദേശിയായ മനോജ് കെ കെ രിത മനോജ് ദമ്പതികളുടെ മകളാണ്. സഹോദരി മിത്ര.
0 Comments