കൊയിലാണ്ടി :
ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ട്രാഫിക് നിയമ, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.സത്യൻ ഉദ്ഘാടനം ചെയ്തു.ട്രാഫിക് നിയമന ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ എ. ലളിത അധ്യക്ഷയായിരുന്നു.
പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ പി. ടി. എ പ്രസിഡൻറ് സജീവ്, കരിയർ മാസ്റ്റർ സഗീർ അധ്യാപകനായ സുമേഷ് താമഠം എന്നിവർ സംസാരിച്ചു.
0 Comments