പുത്തഞ്ചേരിയിൽ ചെന്താരയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി.




ഉള്ളിയേരി : ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10ന് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി.  സുരേന്ദ്രൻ പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പി കെ നിധീഷ്, മോഹനൻ പുത്തഞ്ചേരി, വി എം കെ, രാജൻ കേളോത്ത്, ഗണേശൻ കക്കഞ്ചേരി, നിധീഷ് കൂട്ടാക്കൂൽ എന്നിവർ സംസാരിച്ചു. അഭിലാഷ് വടേക്കണ്ടി, ജിനീഷ്, ആദിദേവ്, വിജീഷ്, ജ്യോതിക, കുഞ്ഞിരാമൻനായർ തയ്യുള്ളതിൽ, പി കെ നിധീഷ് എന്നിവരെ ആദരിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ ബീന, മകൻ  ഗാനരചയിതാവ് ദിൻനാഥ്‌ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments