ലെറ്റ്സ് വാർഷികവും, വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു.




 കോഴിക്കോട്:
വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും, വിദ്യാഭ്യാസ സെമിനാറും,
കോഴിക്കോട്  കൈരളി ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ്
പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
ലെറ്റ്‌സ് ഡയറക്ടർ ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി.
മുൻമന്ത്രി സി. കെ നാണു മുഖ്യാതിഥിയായിരുന്നു.
വിവിധ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളേയും ചടങ്ങിൽ അനുമോദിച്ചു.
ഡോ. സി. കെ ഷമീം, എ. കെ അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.കോഴിക്കോട് സൗഹൃദം സംഗീത വേദിയുടെ ആഭിമുഖ്യത്തിൽ ഗാനവിരുന്നും വാർഷികത്തോടനുബന്ധിച്ച്‌ നടന്നു.

Post a Comment

0 Comments